Breaking News

നീലേശ്വരം എൻകെബിഎം എയുപി സ്കൂളിൽ വായന പക്ഷാചരണം ആരംഭിച്ചു

നീലേശ്വരം എൻ കെ ബി എം എ യു പി സ്കൂളിൽ വായന പക്ഷാചരണം ആരംഭിച്ചു. വായനാദിനത്തിന്റെ ഉദ്ഘാടനം നീലേശ്വരത്തിന്റെ പ്രശസ്ത എഴുത്തുകാരൻ സുറാബ് നിർവഹിച്ചു .ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി ,അമ്മ വായനക്കുറിപ്പ് എന്നിവയുടെ ഉദ്ഘാടന കർമ്മവും നടക്കുകയുണ്ടായി .വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരൻ അഭിരാജ് നടുവിൽ നിർവഹിച്ചു. യോഗത്തിൽ പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഹാരിസ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ്സ് സി.ജ്യോതിലക്ഷ്മി ,മദർ പി ടി എ പ്രസിഡണ്ട് ജിൻഷ വൈക്കത്ത്, മദർ പി ടിഎ വൈസ് പ്രസിഡണ്ട് കൃഷ്ണപ്രിയ ,പി.അശ്വതി .പി
ദീപ്തി എന്നിവർ സംസാരിച്ചു. കെ.വനജ നന്ദിയും പറഞ്ഞു.

No comments