വായനദിനത്തിൽ നീലേശ്വരം ജിഎൽപി സ്‌കൂളിൽ വായനാ മുറി തുടങ്ങി.
നീലേശ്വരം നഗരസഭ കൗൺസിലർ പി.ബിന്ദു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.കെ.രതീഷ് അധ്യക്ഷത വഹിച്ചു. അനിൽ നീലാംബരി കുട്ടികളോട് സംവദിച്ചു. പുസ്തകം പരിചയപ്പെടൽ, പുസ്തകചർച്ച, അമ്മ വായന, വായന ക്വിസ്, ലൈബ്രറി സന്ദർശനം എന്നീ പരിപാടികളും അനുബന്ധമായി നടന്നു.
No comments