കനത്ത മഴ: നീലേശ്വരം തൈക്കടപ്പുറത്തെ പി.വി.സുകുമാരന്റെ വീട് തകർന്നു വീണു
നീലേശ്വരം തൈക്കടപ്പുറത്തെ പി.വി.സുകുമാരന്റെ ഉടമസ്ഥതയിലുള്ള ഓടിട്ട വീട് ശക്തമായ കാറ്റിലും മഴയിലും തകർന്നു വീണു.
വീടിന്റെ മേൽക്കൂര പൂർണമായി നിലംപതിച്ചു. സുകുമാരനും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയതോടെ ഈ വീട് വാടകയ്ക്ക് നൽകിയിരുന്നുവെങ്കിലും കുറച്ച് നാളായി അടച്ചിട്ടിരിക്കുകയായിരുന്നു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി സുകുമാരൻ പറഞ്ഞു.
No comments