Breaking News

സിപിഎം ജില്ലാ കമ്മിറ്റിയുടെ അടിയന്തരാവസ്ഥ 50 വർഷം പരിപാടി ജൂൺ 25 ന് നീലേശ്വരത്ത്

അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥ 50 വർഷം എന്ന പരിപാടി ജൂൺ 25 ന് നീലേശ്വരം ആരാധനാ ഓഡിറ്റോറിയത്തിൽ നടക്കും.
വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ അടിയന്തരാവസ്ഥ സമരപോരാളികളെ ആദരിക്കൽ, അനുഭവങ്ങൾ പങ്കിടൽ, ഷാജി.എൻ.കരുണിന്റെ സിനിമയായ പിറവിയുടെ പ്രദർശനം എന്നിവയുണ്ടാകും. നവഫാസിസത്തിന്റെ കാലത്ത് അർധഫാസിസം മറക്കരുത് എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

No comments