Breaking News

നീലേശ്വരം ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു

നീലേശ്വരം ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു.
നീലേശ്വരം വ്യാപാരഭവനിൽ നടന്ന പരിപാടി ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ അഡ്വ ഡെന്നിസ് തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഇ.വി.അമുദാഭായി അധ്യക്ഷത വഹിച്ചു. അഡ്വ.എം.അബ്ദുൽകരീം മുഖ്യാഥിതിയെ പരിചയപ്പെടുത്തി. ക്ലബ് പ്രസിഡന്റ് സി.സുകുമാരൻ മാസ്റ്റർ, വി.വി.വേണുഗോപാലൻ, പി.ഭാർഗവൻ, പി.സി.സുരേന്ദ്രൻ നായർ, പി.പി.കുഞ്ഞിക്കൃഷ്ണൻ നായർ, ശ്രീധരൻ, വി.സജിത്ത് എന്നിവർ സംസാരിച്ചു. എ.വിനോദ്കുമാർ പതാക ഉയർത്തി. ഹരിഗോവിന്ദ് പ്രാർത്ഥന ചൊല്ലി. എൻ.കെ.പ്രേമചന്ദ്രൻ നായർ സ്വാഗതവും പി.വി.കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.സുകുമാരൻ മാസ്റ്റർ (പ്രസിഡന്റ്), എ.വി.കുമാരൻ (സെക്രട്ടറി),
അഡ്വ.ഗംഗാധരൻ (ട്രഷറർ). 
.............

No comments