Breaking News

നീലേശ്വരം അങ്കക്കളരി ചൈതന്യ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

നീലേശ്വരം അങ്കക്കളരി ചൈതന്യ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ അങ്കക്കളരി പാടശേഖര കുളത്തിൽ നീന്തൽ പരിശീലനം തുടങ്ങി.
നിരവധി കുട്ടികളും രക്ഷിതാക്കളും പരിശീലനത്തിൽ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് കെ.വി.പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.ബാബു സ്വാഗതം പറഞ്ഞു.

No comments