Breaking News

നീലേശ്വരം നഗരസഭയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ശുചിത്വ പരിശോധന ഊർജിതം

നീലേശ്വരം താലൂക്കാശുപത്രി ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ശുചിത്വ പരിശോധന ഊർജിതമാക്കി.
മഞ്ഞപ്പനി, എലിപ്പനി, ഡെങ്കിപ്പനി വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. സ്ഥാപനങ്ങൾക്ക് കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസും നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.വി.ബാലകൃഷ്ണൻ, പി.വിനോദ്, ടി.രഞ്ജിത്, കെ.എസ്.ബാബു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

No comments