Breaking News

തായ്‌ലാന്റ് കാർഷിക പഠനയാത്രയിൽ പങ്കെടുക്കുന്നവർക്ക് കിസാൻ സർവീസ് സൊസൈറ്റി കൊട്ടുമ്പുറം യൂണിറ്റ് യാത്രയയപ്പ് നൽകി

കിസാൻ സർവീസ് സൊസൈറ്റി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തായ്‌ലാന്റിലേക്ക് നടക്കുന്ന കാർഷിക പഠനയാത്രയിൽ പങ്കെടുക്കുന്നവർക്ക് കെ എസ് എസ് കൊട്ടുമ്പുറം യൂണിറ്റ് യാത്രയയപ്പ് നൽകി. 
ജില്ലാ പ്രസിഡന്റ് പി.മുരളീധരൻ, സംസ്ഥാന വനിതാ വിങ് ട്രഷറർ ശോഭന പുറവങ്കര, യൂണിറ്റ് കമ്മിറ്റി അംഗവും ഐഎസ്ആർഒ ശാസ്ത്രജ്ഞനുമായ കെ.ഗംഗാധരൻ നായർ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.സുകുമാരൻ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം പി.ശ്രീലത ഉപഹാരം സമ്മാനിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സി.വി.രവീന്ദ്രൻ സ്വാഗതവും ട്രഷറർ എം.പവിത്രൻ നന്ദിയും പറഞ്ഞു.

No comments