Breaking News

എൻ.ജി.ഒ യൂണിയൻ നീലേശ്വരം ഏരിയാ കമ്മിറ്റി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു

സർവ്വീസിൽ നിന്നും വിരമിച്ച കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗങ്ങളായിരുന്ന കെ. ഉണ്ണികൃഷ്ണൻ പി.കെ ഷൈനി എന്നിവർക്ക് നി്ലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചെറുവത്തൂർ ഹൈലൈൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങ് സംസ്ഥാന കമ്മറ്റി അംഗം കെ. ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് കെ.വി. ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.കെ വിനോദ്, ജില്ലാ ജോയൻ്റ് സെക്രട്ടറി വി.ജഗദിഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രമോഹനൻ സ്വാഗതവും ഏരിയ ട്രഷറർ രാജേഷ്.കെ നന്ദിയും പറഞ്ഞു.

No comments