നീലേശ്വരം സേവാഭാരതി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
നീലേശ്വരം സേവാഭാരതിയുടെ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾ ജനത കലാസമിതിയിൽ നടത്തി.
യോഗ പരിശീലകയും ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് 2025 ലെ സ്വർണ മെഡൽ ജേതാവുമായ സുനിത ബാബു ഉദ്ഘാടനം ചെയ്തു. യോഗ പരിശീലനവും നൽകി. സേവാഭാരതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ, ഖണ്ഡ് കാര്യദർശി പി.കൃഷ്ണകുമാർ, സി.എച്ച്. സുനന്ദ എന്നിവർ സംസാരിച്ചു. പി.ടി.രാജേഷ്, പ്രഭാകരൻ ചാപ്പയിൽ, ശ്യാമ ശ്രീനിവാസൻ, സുചിത്ര സുനിൽ, ഇ.സരസ്വതി, കെ.സതീശൻ എന്നിവർ നേതൃത്വം നൽകി.
No comments