നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യമർപ്പിച്ച് നീലേശ്വരത്ത് യുഡിഎഫ് ആഹ്ലാദ പ്രകടനം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വൻ വിജയം നേടിയ ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യമർപ്പിച്ച് യുഡിഎഫ് മുൻസിപ്പൽ കമ്മിറ്റി നീലേശ്വരത്ത് ആഹ്ലാദ പ്രകടനം നടത്തി.
മാർക്കറ്റ് ജംഗ്ഷനിൽ ചേർന്ന പൊതുയോഗത്തിൽ യുഡിഎഫ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി വൈസ് ചെയർമാൻ റഫീഖ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. കൺവീനർ എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, സിഎംപി നേതാവ് ടി.വി. ഉമേശൻ, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ, മുസ്ലിം ലീഗ് നേതാവ് എൽ.ബി. നിസാർ എന്നിവർ സംസാരിച്ചു. രാജാസ് സ്കൂളിന് സമീപം തുടങ്ങിയ പ്രകടനത്തിന് യുഡിഎഫ് നേതാക്കളായ കെ.സലു, കൊക്കോട്ട് രവീന്ദ്രൻ, പി.രമേശൻ നായർ, സി.മുഹമ്മദ് കുഞ്ഞി, സി. വിദ്യാധരൻ, രാമരം സലാം ഹാജി, കെ.ഭാസ്കരൻ, കെ.രാജീവൻ, വി.വി. സഞ്ജയ് കുമാർ, ഇ.കെ. മജിദ്, ഷംസു മൂലപ്പള്ളി, ജലീൽ ആനച്ചാൽ, ശിവപ്രസാദ് അറുവാത്ത്, ഇ. അനൂപ്, പ്രവാസ് ഉണ്ണിയാടൻ, സി.കെ.രോഹിത്, കെ.എം. രവീന്ദ്രൻ, കെ.സതീശൻ, പി.വിനു, കൗൺസിലർമാരായ അൻവർ സാദിഖ്, പി.ബിന്ദു, ഇ. അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി.
No comments