ഓട്ടോത്തൊഴിലാളി യൂണിയൻ സിഐടിയു നീലേശ്വരം ഏരിയാ കമ്മിറ്റി സ്വരൂപിച്ച കെ.ശ്രീധരൻ ചികിത്സാ സഹായം കൈമാറി
ഓട്ടോത്തൊഴിലാളി യൂണിയൻ സിഐടിയു നീലേശ്വരം ഏരിയാ കമ്മിറ്റി സ്വരൂപിച്ച കെ.ശ്രീധരൻ ചികിത്സാ സഹായം കൈമാറി.
യൂണിയൻ നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവും കിനാനൂർ കരിന്തളം ഡിവിഷൻ സെക്രട്ടറിയുമായ ശ്രീധരൻ ഇരുവൃക്കകളും തകരാറിലായി മംഗളൂരു കെ.എം.സി. ആശുപത്രിയിൽ ചികിത്സയിലാണ്. ഏരിയാ സെക്രട്ടറി ഒ.വി.രവീന്ദ്രൻ ആശുപത്രിയിലെത്തിയാണ് തുക കൈമാറിയത്. കരിന്തളം ഡിവിഷൻ പ്രവർത്തകരായ കെ.ജനാർദനൻ, പി.വി.പ്രദീപൻ എന്നിവരും കൂടെയുണ്ടായി.
No comments