Breaking News

പുതുക്കൈ മുച്ചിലോട്ട് സേവാ ട്രസ്റ്റും യുഎഇ കൂട്ടായ്മയും ഉന്നതവിജയികളെ അനുമോദിച്ചു

പുതുക്കൈ മുച്ചിലോട്ട് സേവാ ട്രസ്റ്റും യുഎഇ കൂട്ടായ്മയും സംയുക്തമായി എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികളെ അനുമോദിച്ചു.
കണ്ണൂർ സർവകലാശാല സെനറ്റ് അംഗം പ്രൊഫസർ പി.പ്രജിത ഉദ്ഘാടനം ചെയ്തു. എം.വി. ലക്ഷ്മണൻ അധ്യക്ഷനായി. രാഘവൻ കോമരം, ബാലകൃഷ്ണൻ അന്തിത്തിരിയൻ, കെ.വി.ദിനേശൻ, കൃഷ്ണൻ വൈനിങ്ങാൽ, എം.വി.വിജയൻ, ജയശ്രീ സതീശൻ എന്നിവർ സംസാരിച്ചു. വി.രാജീവൻ സ്വാഗതവും വി.കെ.ദിനേശ് കുമാർ നന്ദിയും പറഞ്ഞു.

No comments