Breaking News

നിലമ്പൂർ വിജയം: പരപ്പയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി പരപ്പയിൽ ആഹ്ലാദപ്രകടനം നടത്തി.
തുടർന്ന് ചേർന്ന പൊതുയോഗത്തിൽ മുസ്ലിംലീഗ് നേതാവ് സി.എം.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മനോജ് തോമസ്, കെ.പി.ബാലകൃഷ്ണൻ, സിജോ.പി.ജോസഫ്, സി.വി.ബാലകൃഷ്ണൻ, തസ്ലിം പട്ട്ളം തുടങ്ങിയവർ സംസാരിച്ചു.
ദിനേശൻ പെരിയങ്ങാനം, കണ്ണൻ പട്ട്ളം, ബാലഗോപാലൻ കാളിയാനം, ജോണി കുന്നാണിക്കൽ, കാനത്തിൽ ഗോപാലൻ, യു.വി.മുഹമ്മദ് കുഞ്ഞി സലാം പട്ട്ളം, പി. പത്മനാഭൻ, പുഷ്പരാജൻ, വി. ഭാസ്ക്കരൻ, തുടങ്ങിയവർ അഹ്ലാദ പ്രകടനത്തിന് നേതൃത്വം നല്കി.

No comments