Breaking News

നീലേശ്വരം നഗരസഭ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

നീലേശ്വരം നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 21 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നീലേശ്വരം മുനിസിപ്പാലിറ്റി ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത ഉദ്ഘാടനം ചെയ്തു .നഗരസഭ വൈസ് ചെയർമാൻ പി. പി. മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പി രവീന്ദ്രൻ കൗൺസിലർമാരായ മോഹനൻ. കെ,ജയശ്രീ , ദാക്ഷായാണി കുഞ്ഞിക്കണ്ണൻ ,അബൂബക്കർ .വി, ഇ. സജീർ, വത്സല. പി, പി. പി.ലത, ശ്രീജ, പ്രീത, ഭരതൻ , വിനയരാജ് എന്നിവർ സംസാരിച്ചു . നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ സ്വാഗതവും പട്ടികജാതി വികസന ഓഫീസർ സതീഷ്കുമാർ പി. നന്ദിയും പറഞ്ഞു . 2024.25 വാർഷികപദ്ധതിയിൽ ,7,72,000/-രൂപ ചെലവഴിച്ച് ജെമ്മിൽ നിന്നുമാണ് ലാപ്ടോപ്പുകൾ വാങ്ങി നല്കിയത് . മുനിസിപ്പാലിറ്റി പരിധിയിലെ ബിരുദ ,ബിരുദാനന്തര,ഡിപ്ലോമ,ഐ.ടി.ഐ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് നല്കിയത് .

No comments