Breaking News

നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിൽ യോഗാ ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. .

നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ പ്രമേയം 'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' എന്നതാണ്. ഹെഡ്മിസ്ട്രസ്സ് സി.ജ്യോതിലക്ഷ്മി ,സ്കൂളിലെ സംസ്കൃത അധ്യാപകനും യോഗ പരിശീലകനുമായ ശ്യം ഭട്ട്.എം.ആർ , പി. ടി എ പ്രസിഡൻ്റ് മുഹമ്മദ് ഹാരീസ്, എം പി ടി എ പ്രസിഡൻ്റ് ജിൻഷ വൈക്കത്ത്, പി.അശ്വതി, പി.ദീപ്തി, പി. പ്രേമജ എന്നിവർ യോഗയുടെ പ്രാധാന്യത്തെപറ്റി വിശദീകരിക്കുകയും , ശ്യാം ഭട്ട് അടിസ്ഥാന യോഗാമുറകൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.

No comments