നീലേശ്വരം കെകെഡിസി റീഡിങ് റൂം ആൻഡ് ലൈബ്രറി വായനപക്ഷാചരണം തുടങ്ങി.
നീലേശ്വരം കെകെഡിസി റീഡിങ് റൂം ആൻഡ് ലൈബ്രറി വായനbപക്ഷാചരണം തുടങ്ങി. പി എൻ പണിക്കർ അനുസ്മരണവും നടത്തി
പടന്നക്കാട് നെഹ്രു കോളജ് റിട്ട. പ്രിൻസിപ്പാൾ ഡോ.വി ഗംഗാധരൻ ഉത്ഘാടനം ചെയ്തു. മലയാളിയെ അക്ഷരത്തിന്‍റെ വെളിച്ചത്തിലേക്കും വായനയുടെ അത്ഭുതലോകത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ മഹാനായ പി.എന്‍. പണിക്കർ അനുസ്മരണവും നടത്തി. നിലേശ്വരം പൊതുജന വായനശാല സെക്രട്ടറി എം. മധുസൂദനൻ മാസ്റ്റർ
ചടങ്ങിൽ മുഖ്യാതിഥിയായി.വായനയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ലൈബ്രറി പ്രസിഡൻ്റ് കെ.ദിനേശ് കുമാറിൻ്റെ അധ്യക്ഷതയിൽ ലൈബ്രറി സെക്രട്ടറി ശശിധര പിടാരർ സ്വാഗത പറഞ്ഞു. ശ്രീദേവി ടീച്ചർ, എം.രാജഗോപാലൻ നായർ, രവീന്ദ്രൻ കോറോത്ത്, ബാബു എൻ പ്രഭു എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ രമേശ് കുമാർ. കെ നന്ദി പറഞ്ഞു.
No comments