ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ഫെസ്റ്റ് സംസ്ഥാനതല മത്സരം: യു.പി വിഭാഗത്തിൽ നീലേശ്വരം രാജാസ് സ്‌കൂളിലെ കെ.അശ്വിൻരാജിന് ഒന്നാംസ്ഥാനം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സംസ്ഥാനതല മത്സരത്തിൽ യു.പി വിഭാഗത്തിൽ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി കെ.അശ്വിൻരാജിന് ഒന്നാംസ്ഥാനം.
നീലേശ്വരം രാജാസ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. എറണാകുളം രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പി.രാജീവ്, എം.സ്വരാജ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. കഴിഞ്ഞ വർഷം അക്ഷരമുറ്റം ക്വിസിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനം നേടിയിരുന്നു. തളിയിൽ പൂജാ സ്റ്റോർ ഉടമ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ വടക്കേവീട്ടിലെ രാജേഷ് പൈനിയുടെയും പനയാൽ സ്വദേശിനി കെ.ഉമാവതിയുടെയും മകനാണ്. സഹോദരി കെ.ശ്രീലക്ഷ്മി രാജാസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.
No comments