Breaking News

കേരള കർഷക സംഘം നീലേശ്വരം പേരോൽ ഈസ്റ്റ് വില്ലേജ് സമ്മേളനം നടത്തി

കേരള കർഷക സംഘം നീലേശ്വരം പേരോൽ ഈസ്റ്റ് വില്ലേജ് സമ്മേളനം പാലായി കമ്മ്യൂണിറ്റി ഹാളിലെ കണ്ണങ്കൈ കുമാരൻ നഗറിൽ ചേർന്നു.
കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.പ്രഭാകരൻ, പി.എൻ.രാജ്‌മോഹൻ, പി.മനോഹരൻ, കരുവക്കാൽ ദാമോദരൻ, യു.ഉണ്ണിക്കൃഷ്ണൻ, കെ.പത്മനാഭൻ, എം.വി.രാജീവൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഇ.ചന്ദ്രൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ വിവിധ മേഖലകളിലെ കർഷകരെ ആദരിച്ചു.

No comments