ചന്തേര യു പി സ്കൂളിന് സമീപം ബൈക്ക് അപകടത്തിൽപ്പെട്ടു: യുവാവ് മരിച്ചു: കൂടെയുണ്ടായിരുന്ന ആൾക്ക് പരിക്ക്
തൃക്കരിപ്പൂർ ചന്തേരയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന ആൾക്ക് പരിക്ക്.
ചന്തേര യു പി സ്കൂളിന് സമീപം ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം ഉണ്ടായത്. പടന്ന കന്നുവീട് കടപ്പുറത്തെ രാജീവൻ്റെ മകൻ വസുദേവൻ (20) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ആദിത്യനു പരിക്കേറ്റു. യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാർ മുന്നിലുള്ള കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും
വാസുദേവൻ മരണപ്പെടുകയായിരുന്നു.
No comments