Breaking News

ഭാരതീയ വിചാരകേന്ദ്രം നീലേശ്വരം സ്ഥാനീയ സമിതി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.

ഭാരതീയ വിചാരകേന്ദ്രം നീലേശ്വരം സ്ഥാനീയ സമിതി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.
നീലേശ്വരം വ്യാപാരഭവനിൽ നടന്ന പരിപാടി സർട്ടിഫൈഡ് ഇന്റർനാഷനൽ യോഗ ട്രെയിനർ അനു മനോജ് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.യോഗ: ശരീരവും മനസും പ്രാണശക്തിയും എന്ന വിഷയത്തിൽ പ്രബന്ധാവതരണവും നടത്തി. സ്ഥാനീയ സമിതി പ്രസിഡന്റ് സുരേഷ് കൊക്കോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുരളീധരൻ പാലമംഗലം ആമുഖഭാഷണം നടത്തി. ജില്ലാ കാര്യാധ്യക്ഷൻ പി. നാരായണൻ സംസാരിച്ചു. സ്ഥാനീയ സമിതി സെക്രട്ടറി കെ.അരുൺകുമാർ സ്വാഗതവും പാർത്ഥസാരഥി നന്ദിയും പറഞ്ഞു. 
....................

No comments