Breaking News

നീലേശ്വരം കോവിലകം ചിറ നാട്ടുകൂട്ടായ്മയിൽ ശുചീകരിക്കാൻ തുടങ്ങി

പായൽ നിറഞ്ഞിരുന്ന നീലേശ്വരം കോവിലകം ചിറ നാട്ടുകൂട്ടായ്മയിൽ ശുചീകരിച്ചു തുടങ്ങി.
കിഴക്കൻകൊഴുവൽ റസിഡന്റ്സ് അസോസിയേഷൻ, കെകെഡിസി, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനം. ഒരുമാസം നീളുന്നതാണ് ശുചീകരണ പദ്ധതി. കെകെആർഎ പ്രസിഡന്റ് രവീന്ദ്രൻ കോറോത്ത്, കെകെഡിസി പ്രസിഡന്റ് എം.രാജഗോപാലൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം.

No comments