വായനപക്ഷാചരണം: നീലേശ്വരം കൊട്രച്ചാൽ ഗാലക്‌സി ഗ്രന്ഥാലയം പി.എൻ.പണിക്കർ- ജി.ശങ്കരപ്പിള്ള അനുസ്മരണവും ഉദ്ഘാടനവും നടത്തി
നീലേശ്വരം കൊട്രച്ചാൽ ഗാലക്‌സി ഗ്രന്ഥാലയം വായനപക്ഷാചരണവും പി.എൻ.പണിക്കർ- ജി.ശങ്കരപ്പിള്ള അനുസ്മരണവും നടത്തി.
മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനും അധ്യാപകനുമായ എം.മധുസൂദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോകത്തെയാകെ മാറ്റിമറിക്കാൻ പുസ്തകങ്ങൾക്കും വായനശീലത്തിനും സാധിച്ചിട്ടുണ്ടെന്നും സമൂഹത്തെ നശിപ്പിക്കുന്ന ലഹരി ഉപയോഗ ത്വരയെ വായനയെന്ന ലഹരി കൊണ്ട് കീഴടക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.രതീഷ് മാസ്റ്റർ പി.എൻ.പണിക്കർ- ജി.ശങ്കരപ്പിള്ള അനുസ്മരണം നടത്തി. കെ.വി.സുരേഷ് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മൂത്തൽ, സുരേഷ് കൊട്രച്ചാൽ, സുകുമാരൻ മൂത്തൽ, കെ.വി.മധു തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.വി.മണി സ്വാഗതവും ലൈബ്രേറിയൻ എ.സിനിത നന്ദിയും പറഞ്ഞു.
No comments