Breaking News

നീലേശ്വരം സീനിയർ ചേമ്പർ ഇന്റർനാഷണൽ യോഗദിനാചരണവും കുടുംബസംഗമവും നടത്തി

നീലേശ്വരം സീനിയർ ചേമ്പർ ഇന്റർനാഷണൽ അന്താരാഷ്ട്ര യോഗദിനാചരണവും കുടുംബസംഗമവും നടത്തി.ചിറപ്പുറത്ത് നടന്ന പരിപാടികളിൽ പ്രസിഡന്റ്‌ കെ.ഗിരീഷ് കുമാർ അധ്യക്ഷതവഹിച്ചു. പെരിയ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ഡി.ജി രമേഷ് മുഖ്യാതിഥിയായിരുന്നു. ഉദുമ ഹോമിയോ ഡിസ്‌പെൻസറിയിലെ യോഗ പരിശീലകൻ വി.പ്രമോദ് യോഗയുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിക്കുകയും അടിസ്ഥാന യോഗമുറകളെ പരിശീലിപ്പിക്കുകയും ചെയ്തു. മുൻ പ്രസിഡന്റ്‌ എം നാരായണൻ നായർ, മുൻ ദേശീയ അധ്യക്ഷൻ ഡോ: എ.മുരളീധരൻ, വനിതാ വിഭാഗം അധ്യക്ഷ ഡോ: സുലേഖ രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി പി.കെ ദീപേഷ് സ്വാഗതവും ഖജാൻജി ഡോ. പി രതീഷ് നന്ദിയും പറഞ്ഞു. ചടങ്ങിൽ യോഗ പരിശീലകൻ വി.പ്രമോദിനെയും സർവ്വീസിൽ നിന്ന് വിരമിച്ച ഡോ: വി.വി പ്രദീപ്‌ കുമാറിനെയും ആദരിച്ചു.

No comments