നീലേശ്വരം നഗരസഭ ടൗൺ വാർഡിലെ ഉന്നതവിജയികളെ ഗാന്ധിപുരസ്‌കാർ നൽകി അനുമോദിച്ച് കൗൺസിലർ
നീലേശ്വരം നഗരസഭ ടൗൺ വാർഡിൽ നിന്ന് ഉന്നതവിജയം നേടിയവർക്ക് പ്രോത്സാഹനമായി വാർഡ് കൗൺസിലർ ഇ ഷജീർ ഏർപ്പെടുത്തിയ ഗാന്ധി പുരസ്‌കാർ സമ്മാനിച്ചു. കോൺഗ്രസ് നേതാവായ ഇ ഷജീറാണ് വാർഡിലെ എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി, എൽ എസ് എസ്, യു എസ് എസ് വിജയികളെ ഗാന്ധിപുരസ്‌കാർ നൽകി അനുമോദിച്ചത്. നീലേശ്വരം നഗരസഭ ചെയർപഴ്‌സൻ ടി വി ശാന്ത വിതരണോദ്ഘാടനം നിർവഹിച്ചു.
ഇ ഷജീർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ റഫീഖ് കോട്ടപ്പുറം, കെ വി ശശികുമാർ, പി പി ലത, പി കുഞ്ഞിരാമൻ, കെ മോഹനൻ, വാർഡ് സഭ കോ- ഓർഡിനേറ്റർ നുസ്രത്ത്, പ്രോഗ്രാം കോ- ഓർഡിനേറ്റർ എം വി ഭരതൻ എന്നിവർ സംസാരിച്ചു.
No comments