Breaking News

പടിഞ്ഞാറ്റം കൊഴുവൽ നവജ്യോതി ക്ലബ് മടിക്കൈ രാമചന്ദ്രൻ അനുസ്മരണവും അനുമോദന സദസും നടത്തി

നിലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ നവജ്യോതി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് നോവലിസ്റ്റ് മടിക്കൈ രാമചന്ദ്രൻ അനുസ്മരണവും അനുമോദന സദസും നടത്തി. എസ് എസ് എൽ സി, പ്ലസ്ടു, എൽ എസ് എസ്, യു എസ് എസ് പരീക്ഷ വിജയികൾക്ക് നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. ഭാർഗവി ഉപഹാരങ്ങൾ നൽകി. അധ്യാപകനും പ്രഭാഷകനുമായ എം കെ ഗോപകുമാർ മടിക്കൈ രാമചന്ദ്രൻ അനുസ്മരണ ഭാഷണം നടത്തി. എൻ.വി പ്രേം പ്രകാശ് സ്വാഗതം പറഞ്ഞു. കെ. സുജിത് അധ്യക്ഷനായി. കെ സുരേശൻ നന്ദി പറഞ്ഞു.

No comments