ലഹരിവിപത്തിനെതിരെ കായികം: ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ മെഗാറാലി ഇന്ന് നീലേശ്വരത്ത്
രാജ്യാന്തര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഇന്ന് നീലേശ്വരത്ത് മെഗാ റാലി നടത്തും.
വൈകിട്ട് നാലിന് നീലേശ്വരത്തെ പഴയ നഗരസഭാ ഓഫീസിന് സമീപത്ത് നിന്ന് റാലി തുടങ്ങും. നഗരം ചുറ്റി നീലേശ്വരം രാജാസ് എച്ച് എസ് എസ് മൈതാനിയിൽ സമാപിക്കും. ലഹരിവിപത്തിനെതിര കായികം എന്ന സന്ദേശവുമായാണ് മെഗാറാലി. എം.രാജഗോപാലൻ എം എൽ എ റാലി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപഴ്‌സൻ ടി.വി.ശാന്ത, അന്തർദേശീയ വോളിബോൾ താരം അഞ്ജു ബാലകൃഷ്ണൻ, മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം വിജയകുമാർ, പഞ്ചഗുസ്തി താരം എം.വി.പ്രദീഷ്, ജനപ്രതിനിധികൾ, ദേശീയ അന്തർദേശീയ കായിക താരങ്ങൾ, കായിക സംഘാടകർ, വിവിധ കായിക അസോസിയേഷൻ ഭാരവാഹികൾ, കായിക പ്രേമികൾ ഉൾപ്പെടെ നിരവധി പേർ മെഗാറാലിയിൽ പങ്കെടുക്കും.
No comments