Breaking News

പാരാമെഡിക്കൽ സ്ഥാപനത്തിലെ വിദ്യാർത്ഥി കാഞ്ഞങ്ങാട് തീവണ്ടി തട്ടി മരിച്ചു.

കാഞ്ഞങ്ങാട്ടെ സ്വകാര്യ
പാരാമെഡിക്കൽ സ്ഥാപനത്തിലെ വിദ്യാർത്ഥി കാഞ്ഞങ്ങാട് കുശാൽനഗറിനടുത്ത് 
തീവണ്ടി തട്ടി മരിച്ചു. ആലക്കോട് ഉദയഗിരി കെട്ടിലവീട്ടിൽ അഭിരാം (21) ആണ് മരിച്ചത്.
 ഞായറാഴ്ച രാത്രി 8.30നാണ് അപകടം.
നടന്നു പോകുന്നതിനിടെ ട്രെയിൻ തട്ടി എന്നാണ് പ്രാഥമിക വിവരം. ഗുരുതര പരിക്കോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
................

No comments