ഉന്നത വിജയികൾക്ക് അനുമോദനം: നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സർവോദയ വനിതാ സമാജം ആദരായനം '25 പരിപാടിയൊരുക്കി
നിലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സർവ്വോദയ വനിതാ സമാജം 2025 വർഷം പ്രദേശത്തെ പ്ലസ് ടു 'എസ് എസ് എൽ സി, എൽ എസ് എസ്, യു എസ് എസ്, രാജ് പുരസ്കാർ തുടങ്ങിയ വിവിധ പരിക്ഷയിൽ ഉന്നത വിജയം 76 കുട്ടികളെ ആദരായനം 25 ചടങ്ങിൽ അനുമോദിച്ചു . സമാജം പ്രസിഡന്റ് എം. പങ്കജാക്ഷിയുടെ അധ്യക്ഷതയിൽ നിലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ രത്നമണി ടീച്ചർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. നിലേശ്വരം നഗരസഭ രണ്ടാം വാർഡ് കൗൺസിലർ പി. ബിന്ദു 'സമാജം രക്ഷാധി കാരി . ടി.വി സരസ്വതി ടീച്ചർ പൊതുജന വായന ശാല പ്രസിഡണ്ട് മാനവർമ്മ രാജ സമാജം ഉപദേശക സമിതി അംഗങ്ങളായ മടിയൻ ഉണ്ണികൃഷൻ പി. അരവിന്ദാക്ഷൻ നായർ പി. രമേശൻ നായർ സതിഷ് കരിങ്ങാട് പി. വേണുഗോപാലൻ നായർ എന്നിവർ സംസാരിച്ചു. സമാജം സെക്രട്ടറി ഇന്ദിര രമേശൻ നായർ സ്വാഗതവും ട്രഷറർ കെ. എം അനിത നന്ദിയും പറഞ്ഞു
No comments