നീലേശ്വരം നഗരസഭയിലെ വാർഡ് മൂന്ന് കിഴക്കൻകൊഴുവൽ വാർഡ് സഭാ യോഗം ചേർന്നു.
നീലേശ്വരം നഗരസഭയിലെ വാർഡ് മൂന്ന് കിഴക്കൻകൊഴുവൽ വാർഡ് സഭാ യോഗം ചേർന്നു.
കെകെഡിസി വായനശാലയിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ടി.വി.ഷീബ സ്വാഗതവും നഗരസഭ കോ-ഓർഡിനേറ്റർ രാഖി നന്ദിയും പറഞ്ഞു. 2025 - 26 വാർഷിക പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിനാണ് വാർഡ്സഭാ യോഗം വിളിച്ചു ചേർത്തത്. പദ്ധതി അവലോകനവും വാർഡ് സഭ അംഗങ്ങളുടെ ചർച്ചയും നടന്നു. കെ - സ്മാർട്ടിനെക്കുറിച്ചും വിശദീകരിച്ചു.
No comments