Breaking News

ജോയിന്റ് കൗൺസിൽ നീലേശ്വരം മേഖലാ കൺവെൻഷൻ നീലേശ്വരത്ത് നടത്തി

ജോയിൻ്റ് കൗൺസിൽ നീലേശ്വരം മേഖലാ കൺവെൻഷൻ നീലേശ്വരം വ്യാപാരഭവനിൽ നടന്നു. മേഖലാ കൺവെൻഷൻ 12 -ാം ശമ്പള പരിഷ്കരണം എത്രയും വേഗം നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉന്നയിച്ചു കൊണ്ട് ജൂലായ് 1 ൻ്റെ കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ തീരുമാനിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാനകമ്മിറ്റി അംഗം യമുന രാഘവൻ കൺവെൻഷൻ ഉൽഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ടി ടി സജിത്ത് (അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാനം ദിവാകരൻ, സംസ്ഥാന കൗൺസിൽ അംഗം എസ് എൻ പ്രമോദ് ജില്ലാ വൈസ് പ്രസിഡൻ്റ് എം കെ ദിനേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി എ വി ശശിധരൻ സ്വാഗതവും ട്രഷറർ അബ്ദുൾ ഖാദർ കൂലേരി നന്ദിയും പറഞ്ഞു.

No comments