ഈസ്റ്റ് എളേരി കണ്ടാരത്തെ കേരളത്തിലെ ആദ്യ നീരുറവയധിഷ്ഠിത നീർത്തട വികസന പദ്ധതി ജില്ലാ കലക്ടറും സംഘവും സന്ദർശിച്ചു
കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയ നീരുറവയധിഷ്ഠിത നീർത്തട വികസന പദ്ധതി സന്ദർശിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം, നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടെ സെൻ്റർ ഫോർ റിസർച്ച് ആൻ്റ് ഡവലപ്മെന്റ് (സി.ആർ ഡി ) ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ കണ്ടാരം സ്പ്രിംഗ് ഷെഡ് പദ്ധതിയാണ് കേന്ദ്ര ജൽ ശക്തി അഭിയാൻ സംഘം സന്ദർശിച്ചത്. ജില്ലയിൽ നടപ്പിലാക്കി വരുന്നു ജലസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായിരുന്നു സന്ദർശനം. ഉറവ സംരക്ഷണം, മേൽക്കുര മഴവെള്ള റീചാർജ്ജിംഗ്, കല്ലെടുക്ക് തടയണകൾ എന്നീ പ്രവൃത്തികൾ വിലയിരുത്തിയ സംഘം കുണ്ടാര ഗ്രാമ വികസന സമിതിയുമായും ഗുണഭോക്തൃ കുടുംബങ്ങളുമായി ആശയ വിനിമയവും നടത്തി. ജില്ലാ കളക്ടർ ഇമ്പശേഖർ കെ. കേന്ദ്ര ജലവിഭവ ബോർഡ് സയൻ്റിസ്റ്റ് സി അനു വി, കേന്ദ്ര ജല കമ്മീഷൻ സബ് ഡിവിഷണൽ എൻജിനീയർ പ്രമോദ് കെ, ജില്ലാ ഭൂജല വകുപ്പ് മേധാവി അരുൺ ദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ജോസഫ് മുത്തോലി, നബാർഡ് ഡി ഡി എം ഷാരോൺ വാസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പ്രശാന്ത് സെബാസ്റ്റ്യൻ, മേഴ്സി മാണി, മെമ്പർമാരായ ഷേർളി ചീങ്കല്ലേൽ, സോണിയ വേലായുധൻ, ബാലചന്ദ്രൻ വി.വി, സെക്രട്ടറി ജഗദീഷ്, സി ആർ ഡി ഡയറക്ടർ ഡോ. ശശികുമാർ, പ്രോഗ്രാഓഫീസർ ഇ.സി ഷാജി, ഗ്രാമ വികസന സമിതി പ്രസിഡണ്ട് സെബസ്റ്റ്യൻ തെക്കേൽ, തോമസ് കെ എ എന്നിവർ നേതൃത്വം നൽകി
No comments