Breaking News

ജനാധിപത്യ സംരക്ഷണ പോരാട്ട സ്മൃതിസമിതിയുടെ അടിയന്തരാവസ്ഥ സ്മൃതിസംഗമം നാളെ

ജനാധിപത്യം കൽത്തുറുങ്കിലാക്കി മനുഷ്യാവകാശത്തെ അട്ടിമറിച്ച ഭരണകൂട ഭീകരതയ്‌ക്കെതിരായ ഓർമ പുതുക്കി ജനാധിപത്യ സംരക്ഷണ പോരാട്ട സ്മൃതിസമിതി നാളെ കാസർകോട്ട് സ്മൃതിസംഗമം ഒരുക്കും.
രാവിലെ 10.30 ന് കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിലാണ് സംഗമം. ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. റിട്ട.ഗവ.സെക്രട്ടറി കെ.ഗോപാലകൃഷ്ണഭട്ട് അധ്യക്ഷത വഹിക്കും. സംസ്‌കൃത ഭാരതി ദേശീയ ഉപാധ്യക്ഷൻ ദിനേശ കാമത്ത് പ്രഭാഷണം നടത്തും.

No comments