നീലേശ്വരത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു
നീലേശ്വരം തളിയിൽ ജംഗ്ഷനു സമീപം കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചു.
ചിറ്റാരിക്കാൽ ഭാഗത്തേക്കുള്ള കെ എസ് ആർ ടി സി ബസും കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പാടെ തകർന്നു. എയർബാഗ് പ്രവർത്തിച്ചതിനാൽ കാർ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് അൽപനേരം ഇതുവഴി ഗതാഗതം മുടങ്ങി.
No comments