കൗൺസിലിംഗിനെത്തിയ 14 വയസുകാരിയെ പീഡിപ്പിച്ച കാഞ്ഞങ്ങാട്ടെ ഡോക്ടർ അറസ്റ്റിൽ.
ഡോക്ടറുടെ താമസസ്ഥലത്ത് കൗൺസിലിംഗിനെത്തിയ 14 വയസുകാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. കാഞ്ഞങ്ങാട്ടെ ഡോക്ടർ വിശാഖ്കുമാറാണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് ഹോസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്ത് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കുശാൽ നഗർ റെയിൽവെ ഗേറ്റിന് സമീപം ചർച്ച് റോഡിലെ ഡോക്ടറുടെ വീട്ടിൽ കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെയാണ് ഡോക്ടർ കയറിപ്പിടിച്ചത്.
ചന്തേര പോലീസ് രജിസ്റ്റർ ചെയ്‌ത പോക്സോ കേസ് ഹോസ്‌ദുർഗ് പോലീസിന് കൈമാറുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവം. കൗൺസിലിംഗ് മുറിയിൽ വെച്ച് പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയത്. ഡോക്ടർ രണ്ട് തവണ പീഡിപ്പിച്ചതായി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. . സ്‌കൂളിൽ നടന്ന കൗൺസിംലിങ്ങിനിടെയാണ് ഇപ്പോൾ 16 വയസ് പ്രായമായ പെൺകുട്ടി വിവരം വെളിപ്പെ ടൂത്തിയത്. തുടർന്ന് അധികൃതർ ചന്തേര പോലീസിന് വിവരം കൈമാറുകയായിരുന്നു. സംഭവം നടന്നത് കാഞ്ഞങ്ങാട്ടായതിനാലാണ് ഹോസ്‌ദുർഗ് പോലീസിന് പരാതി കൈമാറിയത്. പോക്സോയ്ക്ക് പുറമെ സംരക്ഷണം ഒരുക്കേണ്ടവർ തന്നെ കുറ്റകൃത്യം നടത്തിയെന്ന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ ഹോസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് മുമ്പാകെ ഹാജരാക്കി. കോടതി റിമാൻ്റ് ചെയ്തു.
No comments