Breaking News

തലശ്ശേരി അതിരൂപത സമുദായ ശാക്തീകരണം: ചിറ്റാരിക്കാലിൽ ദിശാദർശൻ ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി

തലശ്ശേരി അതിരൂപത സമുദായ ശാക്തീകരണത്തിന്റെ ഭാഗമായി തോമാപുരം സെന്റ് തോമസ് ഫൊറോനയ്ക്ക് കീഴിൽ ചിറ്റാരിക്കാലിൽ ദിശാദർശൻ ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി.
തോമാപുരം ഫൊറോന പളളി വികാരി റവ.ഡോ.മാണിമേൽ വെട്ടം ആശീർവാദ കർമവും ഉദ്ഘാടനവും നിർവഹിച്ചു.  ഹെൽപ്പ് ഡസ്ക് ഫൊറോന ഡയറക്ടർ ഫാ.ജോജി ചക്കനാനിക്കൽ അധ്യക്ഷത വഹിച്ചു.തലശ്ശേരി അതിരൂപത ചാൻസിലർ  ഫാ.ജോസഫ് റാത്തപ്പള്ളിൽ, ഹെൽപ്പ് ഡസ്ക് ഫൊറോന കോ - ഓഡിനേറ്റർ സിവിക്കുട്ടി വർഗീസ്, കടവക കോ - ഓഡിനേറ്റർ രാജു മാത്യു പാഴൂർ, ഷൈനി ജോബി കൊണ്ടാണ്ടു ശാലയ്ക്കൽ എ ചന്നിവർ പ്രസംഗിച്ചു.ചിറ്റാരിക്കാൽ ടൗൺ കുരിശുപള്ളിക്കു സമീപം സാന്തോം കെട്ടിടത്തിലാണ് ദിശാദർശൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.സമുദായത്തെ ശാക്തീകരിക്കുന്നതിനും സമുദായ അംഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുമുള്ള വിവിധ കർമ്മപദ്ധതികളാണ് ഹെൽപ്പ് ഡസ്ക് വഴി വിഭാവനം ചെയ്യുന്നത്.

No comments