ചിറ്റിലപ്പിള്ളി- റോട്ടറി സ്വപ്നഭവനം താക്കോൽദാന കർമ്മം നിർവഹിച്ചു
ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നീലേശ്വരം റോട്ടറി ക്ലബ് ഈ വർഷം നിർമ്മിക്കുന്ന രണ്ടു വീടുകളിൽ ആദ്യത്തെ വീടിന്റെ താക്കോൽദാനകർമ്മം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ സന്തോഷ് ശ്രീധർ നിർവഹിച്ചു. പാലായിൽ റോട്ടറി പ്രസിഡന്റ് കെ എം രമേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വീട്ടുടമസ്ഥൻ രാജേഷും കുടുംബവും താക്കോൽ ഏറ്റുവാങ്ങി. നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. നഗരസഭാ കൗൺസിലർ സതി വി വി, ഡിസ്ട്രിക്‌ട് ഗവർണർ നോമിനി എം വി.മോഹൻദാസ് മേനോൻ, ഡിസ്ട്രിക്‌ട് ജനറൽ സെക്രട്ടറി സി ആർ നമ്പ്യാർ, അസിസ്റ്റന്റ് ഗവർണർ ഹരീഷ് വി വി, സി സി മധു, ടി പ്രഭാകരൻ എന്നിവർ ആശംസകൾ നേർന്നു. കമ്മ്യൂണിറ്റി സർവീസ് ചെയർ ബാലൻ കക്കാണത്ത് സ്വാഗതവും സെക്രട്ടറി ഫ്ളാബിയൻ ജോൺ നന്ദിയും പറഞ്ഞു.
No comments