Breaking News

ആവേശമുയർത്തി മടിക്കൈ എരിക്കുളം വയലിൽ മഴപ്പൊലിമ

മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസ്, ഓർക്കോൽ മീത്തലെപുര തറവാട്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എരിക്കുളം വയലിൽ മഴപ്പൊലിമയൊരുക്കി.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ ഒ.നിഷ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, മടിക്കൈ പഞ്ചായത്ത് സ്്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സി.രമ പത്മനാഭൻ, പി.നിത്യ, എം.രാജൻ, പഞ്ചായത്തംഗങ്ങളായ രജിത, എൻ.ഖാദർ, എ.വേലായുധൻ, എരിക്കുളം വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം പ്രസിഡന്റ് പി.അരവിന്ദൻ, മീത്തലെപുരയിൽ തറവാട് സെക്രട്ടറി ഗംഗാധരൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ഡിഎസ് ചെയർപേഴ്‌സൺ റീന സ്വാഗതവും എം.വി.ബാബു നന്ദിയും പറഞ്ഞു.

No comments