നീലേശ്വരം - ഇടത്തോട് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം -വൈ.എം. സി. എ
നീലേശ്വരം - ഇടത്തോട് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് നീലേശ്വരം വൈ. എം. സി. എ. ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മുതിർന്ന പൗരന്മാർക്ക് അനുവദിച്ചിരുന്ന റെയിൽവേ യാത്രാ സൗജന്യങ്ങൾ പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജെയിംസ്
പാലാന്തടം അധ്യക്ഷത വഹിച്ചു. എൻ. വി. മാത്യു, ടോംസൺ ടോം,
ഫ്ലാബിയൻ കെ.ജെ.
റോജി മാത്യു, ജോസ് കുസുമാലയം, സണ്ണി ടി. എസ്.എന്നിവർ സംസാരിച്ചു.
സന്തോഷ്‌കുമാർ പി. എ.സ്വാഗതവും ഫ്രാൻസിസ് മാത്യു നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ. ജെയിംസ് പി. ഡി. (പ്രസിഡന്റ്) തോമസ് കെ. ജെ (വൈസ് പ്രസിഡന്റ്),
ഫ്രാൻസിസ് മാത്യു (സെക്രട്ടറി) ലാലു എസ്. (ജോ. സെക്രട്ടറി) സന്തോഷ് കുമാർ പി. എ.
No comments