ലഹരിവിരുദ്ധ സംഗീത ശിൽപവുമായി അധ്യാപക കൂട്ടായ്മയായ ഒക്ടേവ്
കൗമാരക്കാരിലെ ലഹരി ഉപയോഗത്തിനെതിരെ ഒരു വർഷം നീളുന്ന ബോധവൽക്കരണ പരിപാടികളുമായി ഒക്ടേവ് രംഗത്ത്.
കാഞ്ഞങ്ങാട്ട് നടന്ന അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വാഗതഗാനം ആലപിച്ച പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ കൂട്ടായ്മയാണ് ഒക്ടേവ് മ്യൂസിക് ക്ലബ് കാസർകോട്. അധ്യാപിക കാഞ്ഞങ്ങാട്ടെ എം വി ബിന്ദു രചിച്ച ഗാനത്തിനൊപ്പം കാസർകോട് ജി എച്ച് എസ് എസ് വിദ്യാർഥികളാണ് ചുവട് വെക്കുക. ഗാനത്തിന് സംഗീതമൊരുക്കി പരിശീലിപ്പിക്കുന്നത് സംഗീതരത്‌നം ഡോ കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. ലഹരിവിരുദ്ധ ദിനമായ ജൂൺ 26 ന് കാസർകോട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സംഗീതശിൽപം അരങ്ങേറും.
.................

No comments