Breaking News

ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ നീലേശ്വരം പൊതുജനവായനശാലയിൽ വിദ്വാൻ കെ കെ നായർ അനുസ്മരണം നടത്തി

നീലേശ്വരം ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജനവായനശാലയിൽ വിദ്വാൻ കെ കെ നായർ അനുസ്മരണം നടത്തി.
കേരള ഗ്രന്ഥശാലാ സംഘം ജോയിന്റ് സെക്രട്ടറിയും ഉത്തരകേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്നു കെ കെ നായർ. ജീവചരിത്രകാരൻ എം കുഞ്ഞമ്പു പൊതുവാൾ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുനിൽ പട്ടേന അധ്യക്ഷത വഹിച്ചു. എം കുഞ്ഞമ്പു പൊതുവാളിനെ പൊതുജന വായനശാല പ്രസിഡന്റ് കെ സി മാനവർമ രാജ ആദരിച്ചു. ലൈബ്രറി കൗൺസിൽ മുഖപത്രമായ ഗ്രന്ഥാലോകത്തിന്റെ വരിക്കാരെ ചേർക്കുന്ന താലൂക്കതല ക്യാമ്പയിൻ കെ സി മാനവർമ രാജയിൽ നിന്ന് വരിസംഖ്യ സ്വീകരിച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ കൗൺസിലർ പി ബിന്ദു, പി വി ദിനേശൻ, ടി. തമ്പാൻ എന്നിവർ സംസാരിച്ചു. പൊതുജനവായനശാല സെക്രട്ടറി എം മധുസൂദനൻ സ്വാഗതവും ലൈബ്രറി കൗൺസിൽ നീലേശ്വരം മേഖലാ സമിതി കൺവീനർ കെ കെ നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
...............

No comments