വെള്ളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ ഡെവലപ്മെന്റ് കോഴ്സിന് തുടക്കമായി.
ബേക്കൽ ബി.ആർ.സി യുടെ പരിധിയിലുള്ള വെള്ളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ ഡെവലപ്മെന്റ് കോഴ്സിന് തുടക്കമായി. ഡെവലപ്മെന്റ് സെന്ററിന് കീഴിൽ ആരംഭിക്കുന്ന കോഴ്സുകൾ ആയ മൊബൈൽ ഫോൺ റിപ്പയറിംഗ്,ഇലക്ട്രിക്കൽ വെഹിക്കിൾ റിപ്പയറിംഗ് എന്നീ കോഴ്സുകളുടെ പ്രവർത്തനമാരംഭിച്ചു .ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട ബേക്കൽ ബി പി സി അബ്ദുൽസലാം സാർ നിർവഹിച്ച ചടങ്ങിൽ എസ്.ഡി.സി കോഡിനേറ്റർ നീന നാരായണൻ സ്വാഗത പ്രസംഗം നടത്തി. ബേക്കൽ ബി ആർ സി ട്രെയിനർ മുഹമ്മദലി അധ്യക്ഷ സ്ഥാനം നിർവഹിച്ചു.സി ആർ സി കോഡിനേറ്റർ രജനി ആശംസകൾ അർപ്പിച്ചു സംസാരിച്ചു .എസ്.ഡി.സി കോഡിനേറ്റർ രേഷ്മ നന്ദി രേഖപ്പെടുത്തി. 37 കുട്ടികളാണ് ഇതുവരെയായി കോഴ്സിൽ അഡ്മിഷൻ നേടിയിട്ടുള്ളത്.
No comments