Breaking News

നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബ് പരിസ്ഥിതി ദിനാചരണം നടത്തി

നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പട്ടേൻ ചാമുണ്ഡികാവ് സംരക്ഷണ സമിതിയുടെ സഹകരണത്തോടെ ചിറപ്പുറം പട്ടേൻ കാവ് പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ലയൺ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. നീലേശ്വരം നോർത്ത് ലയൻസ് വൈസ് പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് മെമ്പർമാരായ സതീശൻ സി, ശശിധരൻ കടാങ്കോട്ട്, ഗംഗാധരൻ, സുകുമാരൻ, കൂടാതെ പട്ടേൻ ചാമുണ്ഡി കാവ് സംരക്ഷണ സമിതി രക്ഷാധികാരി സിഎം കുഞ്ഞികൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ പട്ടേൻ, രതീഷ് എം വി, ബാലകൃഷ്ണൻ വി, ദിനേശൻ, പ്രദീപൻ, സന്തോഷ്, രുഗ്മിണി മഠത്തിൽ, ഷീല പത്മനാഭൻ,, ശാരദ, എന്നിവർ സംബന്ധിച്ചു, ലയൺസ് ക്ലബ്ബ് സെക്രട്ടറി പത്മനാഭൻ മാങ്കുളം സ്വാഗതവും ട്രഷറർ ശശിധരൻ പാണ്ടിക്കോട്ട് നന്ദിയും പറഞ്ഞു.

No comments