Breaking News

വയോജന പീഡന വിരുദ്ധ ദിനാചരണം: നീലേശ്വരത്ത് പ്രകടനവും പൊതുയോഗവും നടത്തി

വയോജന പീഡന വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി.
നീലേശ്വരം മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനം പടിഞ്ഞാറ്റംകൊഴുവലിൽ സമാപിച്ചു. പൊതുജനവായനശാല ഹാളിൽ ചേർന്ന പൊതുയോഗം നീലേശ്വരം നഗരസഭ യു ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ ഷജീർ ഉദ്ഘാടനം ചെയ്തു. ഫോറം നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി വി ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ സുകുമാരൻ മാസ്റ്റർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. നീലേശ്വരം നഗരസഭ രണ്ടാം വാർഡ് കൗൺസിലർ പി ബിന്ദു വിശിഷ്ടാതിഥിയായി. ഫോറം ജില്ലാ പ്രസിഡന്റ് ടി അബൂബക്കർ ഹാജി, വൈസ് പ്രസിഡന്റ് പി പി അടിയോടി, കെ മുരുഗപ്പൻ ആചാരി, സംസ്ഥാന കമ്മിറ്റി അംഗം ഗംഗാധരൻ, യൂണിറ്റ് ഭാരവാഹികളായ നാരായണൻ മാസ്റ്റർ, ഗോപാലകൃഷ്ണക്കുറുപ്പ്, കെ ടി ശിവദാസൻ, ഭാരതീദേവി തുടങ്ങിയവർ സംസാരിച്ചു. നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി പ്രകാശൻ കൊട്ടറ സ്വാഗതവും നീലേശ്വരം യൂനിറ്റ് സെക്രട്ടറി പി യു കുഞ്ഞിക്കൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. പ്രടനത്തിലും പൊതുയോഗത്തിലും സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ വിവിധ യൂനിറ്റുകളിലെ ഭാരവാഹികൾ സംബന്ധിച്ചു.
.......................

No comments