കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി കരുൺ താപ്പ (70) അന്തരിച്ചു.
കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി കരുൺ താപ്പ (70) അന്തരിച്ചു. കോഴിക്കോട്ടെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മേൽപ്പറമ്പ് സ്വദേശിയായ കരുൺ താപ്പ വിദ്യാനഗർ ബി.സി. റോഡിലെ വീട്ടിലായിരുന്നു താമസം. ഡിസിസി ഓഫീസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു. ഏറെക്കാലം പ്രവാസിയായിരുന്ന ഇദ്ദേഹം നാട്ടിലെത്തിയ ശേഷമാണ് മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിൽ മുഴുകിയത്. സൗമ്യ സമീപനത്താൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ പ്രിയങ്കരനായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയും വിശ്രമവുമായി കുറച്ചു നാളായി കോഴിക്കോട്ട് തന്നെയായിരുന്നു. ഭാര്യ: സരോജിനി. മൂന്ന് മക്കളുണ്ട്.
No comments