നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ വായനാ വാരാഘോഷം ആരംഭിച്ചു.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കാൻ നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ വായന വാരത്തിന് തുടക്കമായി. പ്രശസ്ത സാഹിത്യകാരൻ മണികണ്ഠദാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷാജി പി, വിനീത എം കെ, അനുരാധ വി ഇ, ശ്രീജിഷ കെ ടി, രാജേശ്വരി കെ പി എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ എം വി സ്വാഗതവും, അരുന്ധതി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments