Breaking News

ശാസ്ത്ര, കാൻഫെഡ് നേതൃത്വത്തിൽ നീലേശ്വരം മൂലപ്പള്ളി എഎൽപി സ്കൂളിൽ വായനാ മാസാചരണം നടത്തി

ശാസ്ത്ര ജില്ലാ സമിതി, കാൻഫെഡ് നേതൃത്വത്തിൽ നീലേശ്വരം മൂലപ്പള്ളി എഎൽപി സ്കൂളിൽ വായന മാസാചരണ ആഘോഷ പരിപാടികൾ നടത്തി.
നീലേശ്വരം നഗരസഭ കൗൺസിലർ ടി.വി.ഷീബ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് രശ്മി ടീച്ചർ അധ്യക്ഷത വഹിച്ചു. ഡോ.ടി.എം.സുരേന്ദ്രനാഥ് വായനാദിന സന്ദേശം നൽകി. രാമകൃഷ്ണൻ മോനാച്ച, എ.കെ.പത്മനാഭൻ, ഇ.വി. അമുദാ ഭായ് എന്നിവർ കുട്ടികളുമായി സംവദിച്ചു.രാജീവൻ തൈവളപ്പിൽ, പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ, പത്മനാഭൻ അയ്യപ്പൻകോട്ട, കെ.വി.കുഞ്ഞിക്കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഡോ. നന്ദകുമാർ കോറോത്ത് സ്വാഗതവും രാജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

No comments