Breaking News

രാജ്യാന്തര ഒളിമ്പിക് ദിനാഘോഷംലഹരിവിപത്തിനെതിരെ കായികം എന്ന സന്ദേശവുമായി ജില്ലാ ഒളിമ്പിക് അസ്സോ. നീലേശ്വരത്ത് മെഗാറാലി നടത്തി

ലഹരി വിപത്തിനെതിരെ കായികം എന്ന സന്ദേശവുമായി രാജ്യാന്തര ഒളിമ്പിക് ദിനാഘോഷ ഭാഗമായി ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ നീലേശ്വരത്ത് മെഗാറാലി നടത്തി.
നീലേശ്വരം നഗരസഭ ചെയർപഴ്‌സൻ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. അന്തർദേശീയ വോളിബോൾ താരം അഞ്ജു ബാലകൃഷ്ണൻ ഒളിമ്പിക് ദീപം തെളിയിച്ചു. ജില്ലാ ഒളി്മ്പിക് അസോസിയേഷൻ സെക്രട്ടറി എം അച്യുതൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ഡോ എം കെ രാജശേഖരൻ, നീലേശ്വരം നഗരസഭ കൗൺസിലർമാരായ കെ മോഹനൻ, പി പി ലത, പി ശ്രീജ, അന്തർദേശീയ പവർലിഫ്റ്റിങ് താരം എം വി പ്രദീഷ്, ദേശീയ ഫുട്‌ബോൾ താരം വിജയചന്ദ്രൻ, വോളിബോൾ താരം പി ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി കായിക പ്രതിഭകൾ സംബന്ധിച്ചു. കായിക അസോസിയേഷൻ ഭാരവാഹികളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും റാലിയിൽ അണിനിരന്നു. മെയിൻ ബസാറിലെ പഴയ നഗരസഭാ ഓഫിസിന് സമീപത്ത് നിന്ന് തുടങ്ങിയ റാലി രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ സമാപിച്ചു.
.......................

No comments