
ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ നിർമ്മിച്ച കേരളത്തിലെ ദേശീയപാത നിലവിൽ ജനങ്ങളുടെ പേടിസ്വപ്നമായി മാറ്റിയിരിക്കുകയാണ് റോഡിൽ വന്ന് കൊണ്ടിരിക്കുന്ന വിള്ളലുകളും ഇടക്കിടെ സംഭവിക്കുന്ന കുന്നിടിച്ചിലുകളും ജനങ്ങളുടെ സമാധാനം കെടുത്തിയിരിക്കുകyuയാണ് . പ്രശ്നങ്ങൾ പഠിച്ച് അടിയന്തിരമായി ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ ശ്രമിക്കണമെന്ന് കേരള വയോജന വേദി നീലേശ്വരം യുണറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം. നാരായണൻ നായർ അധ്യക്ഷം വഹിച്ചു . മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ പി.വി ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന കൗൺസിലർ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ , ട്രഷറർ വി.മുരളീധരൻ നമ്പ്യാർ , മുൻസിപ്പൽ കമ്മറ്റി സെക്രട്ടറി പ്രകാശൻ കൊട്ടറ , വനിത ഫോറം ജില്ലാ ട്രഷറർ ഭാരതി ദേവി എന്നിവർ പ്രസംഗിച്ചു . സംഘടന ചർച്ചയിൽ രവീന്ദ്രൻ കോറോത്ത് , ടി.വി. നാരായണൻ നായർ , പി. ലീല , എൻ. കെ. കമലാക്ഷൻ പങ്കെടുത്തു . ഡോ . വിജയകുമാർ ആരോഗ്യ ബോധ വൽക്കരണം നടത്തി . സെക്രട്ടറി പി.യു. കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് എ.കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു .
No comments