Breaking News

കൊട്രച്ചാൽ അക്രമം: കെ എസ് ഇ ബി പെൻഷനേഴ്‌സ് കൂട്ടായ്മ പ്രതിഷേധിച്ചു

കെ എസ് ഇ ബി പടന്നക്കാട് ഇലക്ട്രിക്കൽ സെക്ഷൻ ജീവനക്കാർ നീലേശ്വരം കൊട്രച്ചാലിൽ ആക്രമിക്കപ്പെട്ടതിൽ കെ എസ് ഇ ബി പെൻഷനേഴ്‌സ് കൂട്ടായ്മയുടെ ജില്ലാ നിർവാഹക സമിതി യോഗം പ്രതിഷേധിച്ചു.
ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ തക്കവിധം കർശമായ നടപടികൾ പോലീസിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രാജൻ മുടിക്കാനം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ വി സുരേശൻ, പി ജയചന്ദ്രൻ, പി ഗോപാലകൃഷ്ണൻ, യു ആനന്ദൻ എന്നിവർ സംസാരിച്ചു.

No comments